ചെടികള്‍ വളര്‍ത്താന്‍ ഹെല്‍മറ്റ് മുതല്‍ ടയര്‍വരെ; പാഴ്‌വസ്തുക്കളൊന്നും പാഴാക്കാനുള്ളതല്ലെന്ന് ആന്റണി

പാഴ്‌വസ്തുക്കളൊന്നും പാഴാക്കാനുള്ളതല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് കൊച്ചി തേവരയിലെ  റിട്ടയേര്‍ഡ് അധ്യാപകന്‍  ആന്റണി വെള്ളാനിക്കാരന്‍. ഉപയോഗമില്ലാതെ വലിച്ചെറിയുന്നവയുടെ മൂല്യമെന്തെന്നറിയണമെങ്കില്‍ അദ്ദേഹത്തിന്റെ വീട്ടുവളപ്പിലെ ഉദ്യാനത്തിലെത്തിയാല്‍ മതി. വിഡിയോ റിപ്പോർട്ട് കാണാം. 

ഇത്തിരമണ്ണിലെ ഒത്തിരികാഴ്ചകള്‍ക്കെല്ലാം ഒരു ആന്റണി ടച്ചുണ്ട്. അത് എന്തെന്നറിയണമങ്കില്‍ ഉദ്യാനത്തിനുള്ളിലേക്ക് ഇറങ്ങിചെല്ലണം. ഈ അറുപത്തഞ്ച് സെന്റില്‍ ആര്‍ത്തുല്ലസിച്ചു നില്‍ക്കുന്ന ഈ പുഷ്പോദ്യാനം പാഴ്്വസ്തുക്കളുടെ കൂടി പറുദീസയാണ്.  ചെടികള്‍ വളര്‍ത്താന്‍ ഹെല്‍മറ്റ് മുതല്‍  തേഞ്ഞുതീര്‍ന്ന ടയര്‍വരെയുണ്ട്. ആരോ റോഡില്‍ വലിച്ചെറിഞ്ഞ ഒരു ഹെല്‍മറ്റില്‍ നിന്നാണ് ആന്റണിയിലെ ഉദ്യാനപാലകന്‍ ഉണരുന്നത്. 

ചെറിയൊരു ശില്‍പോദ്യാനവുമുണ്ട്  വീട്ടുവളപ്പില്‍. എല്ലാം പാഴ്്വസ്തുക്കളില്‍ തീര്‍ത്തത്. ശേഖരിക്കുന്ന ആക്രിസാധനങ്ങള്‍ പുനരുപയോഗത്തിന് സജ്ജമാക്കാന്‍ വീട്ടില്‍ തന്നെ ചെറിയൊരു വര്‍ക്ക്ഷോപ്പുമുണ്ട് . കൊച്ചിന്‍ ഫ്ലവര്‍ ഷോയില്‍ തുടര്‍ച്ചയായി മൂന്ന് തവണ മികച്ച പൂന്തോട്ടത്തിനുള്ള സമ്മാനം ഈ അധ്യാപകനെ തേടിയെത്തിയിട്ടുണ്ട് .