കുഴിയെടുത്ത് മുട്ടയിടാന്‍ ശ്രമിച്ച് ഓന്ത്; തടസമായി പ്ലാസ്റ്റിക്; വിഡിയോ

ഇന്ന് ലോക പരിസ്ഥിതി ദിനം. കുഴിയെടുത്ത് മുട്ടയിടാന്‍ ശ്രമിച്ച ഒാന്തിനു പോലും തടസമാകുന്നത് മനുഷ്യന്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യം. പലവട്ടം മണ്ണില്‍ കുഴിയെടുത്തു നോക്കിയിട്ടും രക്ഷയില്ലെന്ന് മനസിലായ ഒാന്ത് ഒടുവില്‍ ലഹരി വസ്തു ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറിനു മീതെ  മുട്ടയിടേണ്ടി വന്നു. മുട്ടയിട്ട ശേഷം അതേപടി മണ്ണിട്ടു മൂടി. പ്രകൃതിചൂഷണ വെല്ലുവിളികള്‍ക്കിടെ തലമുറ നിലനിര്‍ത്താന്‍ മറ്റു ജീവജാലങ്ങള്‍ നടത്തുന്ന പോരാട്ടത്തിന്റെ നേര്‍ക്കാഴ്ചയാണിത്. മനോരമ ന്യൂസ് മലപ്പുറം  ക്യാമറാമാന്‍ മുഹമ്മദ് ഷമീം പകര്‍ത്തിയ ദൃശ്യങ്ങൾ കാണാം.