പതിവ് തെറ്റിച്ച് വിദ്യാർത്ഥികൾ; അധ്യാപകരുടെ വീടുകളിൽ വൃക്ഷതൈ നട്ടു

അധ്യാപകരുടെ വീടുകളില്‍ വൃക്ഷതൈ നട്ട് വിദ്യാര്‍ഥികള്‍. തൃശൂര്‍ സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് അധ്യാപകരുടെ വീടുകളില്‍ എത്തി വൃക്ഷതൈ നട്ടത്. വിദ്യാര്‍ഥികളുടെ അഞ്ചു പ്രതിനിധികളാണ് അധ്യാപികയുടെ വീട്ടില്‍ എത്തി വൃക്ഷതൈ നട്ടത്. വിദ്യാര്‍ഥി ജീവിതത്തില്‍ തണലായി നിന്ന അധ്യാപികയ്ക്കു തണല്‍ ഒരുക്കാനാണ് തൈ നട്ടത്. വിഡിയോ റിപ്പോർട്ട് കാണാം.  

സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സ്കൗട്ട് ആന്റ് ഗൈഡ്സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളാണ് അധ്യാപികയുടെ വീട്ടില്‍ എത്തി വൃക്ഷതൈ നട്ടത്. ഒപ്പമുണ്ടായിരുന്ന അധ്യാപകര്‍ വൃക്ഷതൈ നടാന്‍ കുഴിയെടുത്തു. പരിസ്ഥിതി ദിനത്തില്‍ സാധാരണ വിദ്യാര്‍ഥികളുടെ കൈവശം വൃക്ഷതൈ കൊടുത്തുവിടുകയാണ് പതിവ്. ഇക്കുറി ആ പതിവ് തെറ്റിച്ചാണ് നെല്ലി തൈയുമായി വിദ്യാര്‍ഥികള്‍ എത്തിയത്. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചു നല്‍കിയതാകട്ടെ വിത്തുകളായിരുന്നു.