മഴ പെയ്യാൻ തവളകളെ വിവാഹം കഴിപ്പിച്ച് ഗ്രാമവാസികൾ; വൈറല്‍ വിഡിയോ

കോവിഡ് കാലത്തെ വ്യത്യസ്തമായ ഒരു വിവാഹം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ത്രിപുരയിലാണ് വിചിത്രമായ സംഭവം നടന്നത്. വിവാഹിതരായത് രണ്ട് തവളകളാണ്. ഹിന്ദു മത ആചാരങ്ങൾ പ്രകാരമാണ് ഇവയുടെ വിവാഹം നടത്തിയത്. മഴ ദേവനായ ഇന്ദ്ര ഭഗവാനെ പ്രീതപ്പെടുത്താൻ കഴിയുമെന്നും അതുവഴി മഴ ലഭിക്കുമെന്നുമാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. പരമ്പരാഗത രീതിയില്‍ തവളകളെ വസ്ത്രം ധരിപ്പിച്ചാണ് വിവാഹത്തിന് എത്തിച്ചത്. 

ഇതാദ്യമായിട്ടല്ല ഇന്ത്യയിൽ മഴ ലഭിക്കാൻ തവളകളെ വിവാഹം കഴിപ്പിക്കുന്നത്. 2019 ജൂലൈയിൽ മധ്യപ്രദേശിലെ ഭോപ്പാലിൽ രണ്ട് തവളകളെ വിവാഹം ചെയ്യിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അതിശക്തമായ മഴ സംസ്ഥാനത്ത് നാശം വിതച്ചപ്പോൾ  ഇരുവരുടെയും വിവാഹ മോചനം നടത്തിയിരുന്നു.