ട്രാക്കിൽ കയറി നിന്ന് ടിക്ടോക് വിഡിയോ; പാഞ്ഞെത്തിയ ട്രെയിൻ ജീവനെടുത്തു

ടിക്ക്ടോക്കിൽ വൈറലാകാൻ റെയിൽവേ ട്രാക്കിൽ കയറി നിന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലാണ് സംഭവം. ഹംസ നവീദ് എന്ന പതിനെട്ടുകാരനാണ് മരിച്ചത്. കൂട്ടൂകാരൻ രാജാ റഫാഖത്ത് സാമൻ വിഡിയോ എടുക്കുമ്പോഴാണ് നവീദിനെ ട്രെയിൻ തട്ടുന്നത്. 

രക്ഷാപ്രവർത്തകർ ഓടിയെത്തിയെത്തുമ്പോഴേക്ക് നവീദ് മരിച്ചിരുന്നു. ടിക്ക്ടോക്കിൽ കൂടുതൽ ഫോളോവഴ്സിനെ കിട്ടാനായി നവീദ് പുതിയ പരീക്ഷണങ്ങൾ നടത്താറുണ്ടെന്ന് കൂട്ടുകാരൻ പറഞ്ഞു. വിഡിയോ പകർത്തുന്നതിനിടെ പിന്നിൽ ട്രെയിൻ വന്നത് നവീദ് അറിയാതെ പോയതാണ് മരണത്തിനിടയാക്കിയതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം അടുത്തുളള ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. 

2019ലും സമാനമായ സംഭവം ഉണ്ടായിരുന്നു. അമ്മാർ ഹൈദരെന്ന യുവാവ് ടിക്ക്ടോക്ക് വിഡിയോയ്ക്ക് വേണ്ടി സ്വയം വെടിവയ്ക്കുന്നതു പോലെ അഭിനയിക്കാൻ ശ്രമിച്ചതാണ് മരണത്തിലെത്തിച്ചത്.