മേഘ്നയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു; ചിരഞ്ജീവിയായി ഇനി ഇവന്‍

കണ്ണീരിന്‍റെ കടല്‍ താണ്ടി, കൺമണിയെ വരവേറ്റ് നടി മേഘ്നരാജ്. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജൻ ധ്രുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. മേഘ്നയുടെയും അന്തരിച്ച നടൻ ചിരഞ്ജീവി സർജ്ജയുടെയും കൺമണി ആൺകുട്ടിയാണ്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തിയതിലാണ് എന്ന പ്രത്യേകത കൂടിയുണ്ട്. 

കുഞ്ഞിനായി പത്തു ലക്ഷം രൂപ വിലയുള്ള തൊട്ടിൽ വാങ്ങി കാത്തിരിക്കുകയായിരുന്നു ചിരഞ്ജീവി സർജ്ജയുടെ അനുജൻ ധ്രുവ്. ചിരഞ്ജീവി സർജയുടെ മരണശേഷം മേഘ്നയുടെ വാർത്തകളും ചിത്രങ്ങളും മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. മേഘ്ന നാല് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് ചിരഞ്ജീവി സർജ്ജ മരിക്കുന്നത്. 

ചിരഞ്ജീവി സർജ്ജയുടെ കട്ടൗട്ടിനോ‍ൊപ്പമുള്ള മേഘ്നയുടെ ബേബിഷവർ ചിത്രങ്ങളും മാധ്യമങ്ങളിൽ വൈറലായിരുന്നു