ഇതാ ജൂനിയര്‍ 'ചിരു'; താലോലിച്ച് ധ്രുവ് സര്‍ജ; ചിത്രങ്ങൾ; വിഡിയോ

ഒരു കുഞ്ഞിന്റെ ജനനം അത്രമേൽ സന്തോഷിപ്പിക്കുകയാണ് ആ വാർത്ത കേൾക്കുന്ന എല്ലാവരെയും. നടി മേഘ്ന രാജിന് ആൺകുഞ്ഞ് പിറന്നു എന്ന വാർത്ത ആ കുടുംബത്തോടൊപ്പം ആരാധകരും സുഹൃത്തുക്കളും ആഹ്ലാദത്തോടെയാണ് വരവേറ്റത്. മേഘ്ന നാല് മാസം ഗർഭിണി ആയിരിക്കുമ്പോളാണ് ഭർത്താവും  നടനുമായ ചിരഞ്ജീവി സർജ മരിക്കുന്നത്. സങ്കടക്കടൽ ഉള്ളിൽ ഒതുക്കി ചിരഞ്ജീവിയുടെ വലിയ കട്ടി ഔട്ടിനു മുന്നിൽ ചിരിച്ചുനിൽക്കുന്ന മേഘ്നയുടെ ബേബിഷവര്‍ ചിത്രങ്ങൾ വിങ്ങലായിരുന്നു.

കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയെന്ന വിശേഷം ചിരഞ്ജീവിയുടെ അനുജൻ ധ്രുവ് സർജയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കുഞ്ഞിനെ കൈകളിലേന്തി നിൽ‌ക്കുന്ന ധ്രുവിന്റെ ചിത്രങ്ങളും ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്. 

കുഞ്ഞിനായി പത്തു ലക്ഷം രൂപ വിലയുള്ള തൊട്ടിൽ വാങ്ങി കാത്തിരിക്കുകയായിരുന്നു ധ്രുവ്.