‘ഈ ചിരി, അധ്വാനം, പ്രവൃത്തി..’; ഈ മനുഷ്യൻ ഹൃദയത്തിലേക്ക്; വിഡിയോ

സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയ്ക്ക് പിന്നാലെ മലയാളിയുടെ ഹൃദയത്തിലേക്ക് തോണി തുഴഞ്ഞ് എത്തുകയാണ് രാജപ്പൻ ചേട്ടൻ. ചെറുവള്ളത്തിൽ പോയി കായലിലെ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിൽക്കുകയാണ് ഈ സാധു മനുഷ്യൻ. നന്ദു കെ.എസ് എന്ന യുവാവിന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയാണ് ഇദ്ദേഹത്തെ താരമാക്കുന്നത്.

‘ഇത് പേപ്പറിൽ ഇടാമോ? എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടിയാൽ നന്നായിരുന്നു..’ വിഡിയോയുടെ അവസാനം നിഷ്്കളങ്കായ രാജപ്പൻ ചേട്ടൻ പറയുന്ന വാക്കുകൾ ഇപ്പോൾ മലയാളി ഏറ്റെടുത്തിരിക്കുകയാണ്. കൈപ്പുഴമുട്ട് സ്വദേശിയായ ഇദ്ദേഹത്തിന്റെ കാലിന് ചലനശേഷിയില്ല. ജീവിതത്തിൽ തളരാതെ ചെറുവള്ളത്തിൽ കായലിൽ ഒഴുകി നടക്കുന്ന കുപ്പികൾ ശേഖരിച്ച് വിറ്റ് അദ്ദേഹം ജീവിക്കുകയാണ്. 

ഒരു കിലോ പ്ലാസ്റ്റിക് കുപ്പിയ്ക്ക് 12 രൂപയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. വിഡിയോ കാണാം.