സൂര്യന്റെ ഒരു ദശാബ്ദംഎങ്ങനെയായിരിക്കും?; ഉത്തരം കണ്ടെത്തി നാസ; വിഡിയോ

10 വർഷം എന്നത് ഒരു മനുഷ്യനെ സംബന്ധിച്ച് വലിയ കാലയളവാണ്. എന്നാൽ സൂര്യന്റെ ഒരു ദശാബ്ദംഎങ്ങനെയായിരിക്കും?  ഇതിന്റെ ഉത്തരം ഒരു വീഡിയോ ആയി പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻബഹിരാകാശ ഏജൻസിയായ നാസ.

ഭൂമിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന നാസയുടെ സോളാർ ഡൈനാമിക് ഓബ്സർവേറ്ററി പകർത്തിയ11 വർഷത്തെ ചിത്രങ്ങൾ ചേർത്തുവെച്ച വീഡിയോയാണ് നാസ പുറത്തുവിട്ടത്. സൂര്യന്റെ ഒരു പതിറ്റാണ്ടെന്നപേരിലുള്ള വീഡിയോയിലെ ഒരോ ഫോട്ടോയും ഓരോ മണിക്കൂറിലെ സൂര്യന്റെ ദൃശ്യങ്ങളാണ്. 2010 ജൂൺ 2 നും2020 ജൂൺ 1 നും ഇടയിൽ ഓരോ 0.75 സെക്കൻഡിലുമാണ്  സോളാർ ഡൈനാമിക ഓബ്സർവേറ്ററി സൂര്യന്റെചിത്രങ്ങൾ പകർത്തിയത് .42.5 കോടി ഹൈ റെസലൂഷ്യനിലുള്ളതാണ്  ഒരോ ചിത്രവും.ഇത്തരത്തിൽ 61 മിനിറ്റ്ദൈർഘ്യത്തിൽ ഓരോ ചിത്രങ്ങളും ചേർത്തുവെച്ചതാണ് മനോഹമായ സൂര്യന്റെ ഭ്രമണ വീഡിയാ . സൂര്യന്റെഇത്രയും കാലത്തെ ചാക്രിക പ്രവർത്തനങ്ങൾ ഭൂമിയെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നത് പഠിക്കാൻശാസ്ത്രജ്ഞരെ സഹായിക്കുക എന്നതാണ് ഇതിലൂടെ നാസ ഉദ്ദേശിക്കുന്നത്. സൗരപ്രവർത്തനങ്ങളുടെ ഉയർച്ചതാഴ്ചകൾ ഇതിലൂടെ വ്യക്തമയി മനസ്സിലാക്കാൻ സാധിക്കും.ആറു ലക്ഷത്തിന് മുകളിൽ ആളുകളാണ്  യൂട്യൂബിൽ വീഡിയോ കണ്ടിരിക്കുന്നത്.