റാപ് സംഗീതത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ അരുണഗിരി; 50 വിഡിയോകള്‍ റെഡി

ലോകം മുഴുവൻ കൊറോണയെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ റാപ്മ്യൂസിക്കിലൂടെ ബോധവൽക്കരണവുമായി ഒൻപതാം ക്ലാസ് വിദ്യാർത്ഥി. സർവോദയ സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അരുണഗിരി നാഥനാണ് ടെർമ്മിനേഷൻ എന്ന പേരിൽ  റാപ് പുറത്തിറക്കിയത്.    .

ലേറോക്ക്സ്‌ എന്ന പേരിലാണ്‌ ഗാനങ്ങൾ അപ്പ്ലോഡ്‌ ചെയ്യുന്നത്‌. ഇതിനകം 50 വിഡിയോകൾ സ്വന്തം യൂ റ്റ്യൂബ് അകൗണ്ടിൽ പോസ്റ്റ്‌ ചെയ്തു കഴിഞ്ഞു ഈ കൊച്ചു മിടുക്കൻ. 

കൊറോണയെ പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യങ്ങളാണ്‌ ടെർമ്മിനേഷൻ റാപ്പിലൂടെ പറഞ്ഞിരിക്കുന്നത്‌. ലോക്ക്ഡൗൺ കാലമായതിനാൽ വളരെ പരിമിതിയിൽ നിന്നാണ്‌ റാപ്പ്‌ ചിട്ടപ്പെടുത്തിയതെന്ന് അരുണഗിരി പറയുന്നു

കൊറോണ റാപ്പ്‌ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു. പോക്കിരി സൈമൺ, തൃശൂർ പൂരം എന്നീ സിനിമകളിൽ ബാലതാരമായി വേഷമിട്ട അരുണഗിരിയ്ക്ക് ഒരു റാപ് സിംഗർ ആകാനാണ് ആഗ്രഹം.