‘എഡിറ്റിങ് സിംഹങ്ങൾക്ക്’ കയ്യടി ഇവാൻക ട്രംപ് വക; ആ ട്വീറ്റ് കണ്ട് ലോകം ചിരിക്കുന്നു

ഇതാ സൈബർ ലോകത്തെ എഡിറ്റിങ് സിംഹങ്ങളായ ട്രോളൻമാർക്ക് അന്താരാഷ്ട്ര അംഗീകാരം. ഒരു പക്ഷേ ലോകം മുഴുവൻ ചിരിക്കുകയാണ് ഇവാൻക ട്രംപിന്റെ ട്വീറ്റ് കണ്ട്. ഞാൻ ഇന്ത്യൻ ജനതയുടെ സ്നേഹത്തെ അഭിനന്ദിക്കുന്നു. ഞാൻ അവിടെ പുതിയ കൂട്ടുകാരെ ഉണ്ടാക്കി..’ ഒരു ട്വീറ്റ് ഷെയർ ചെയ്ത് ഇവാൻക കുറിച്ചു.

പങ്കുവച്ച ട്വീറ്റിലെ ചിത്രങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ സൈക്കിളിന് പിന്നിൽ യാത്ര ചെയ്യുന്നതടക്കമുള്ള വൈറൽ ട്രോളുകളാണ് ഉള്ളത്. ഇന്ത്യയിൽ തരംഗമായി ഇൗ എഡിറ്റിങ് ട്രോൾ ചിത്രങ്ങളാണ് ഇവാൻക പങ്കുവച്ചിരിക്കുന്നത്. ഇന്ത്യാ സന്ദർശനത്തിനിടെ എടുത്ത ഇവാൻകയുടെ ചിത്രങ്ങളാണ് സൈബർലോകത്തെ എഡിറ്റിങ് സിംഹങ്ങൾ ട്രോളുകളാക്കിയത്.