ദീപ്നക്ക് മോഹസാഫല്യം; താജ്മഹല്‍ കാണാന്‍ വഴിയൊരുക്കി സുരേഷ് ഗോപി: വിഡിയോ

ദീപ്ന ഷാജിക്ക് കോടീശ്വരനിലൂടെ ലഭിച്ചത് സമ്മാനത്തുക മാത്രമല്ല, ഒപ്പം സ്വപ്ന സാക്ഷാത്ക്കാരവും. താജ്മഹൽ സന്ദർശിക്കണമെന്ന ദീപ്നയുടെ സ്വപ്നയാത്ര സാക്ഷാത്ക്കരിക്കാൻ സുരേഷ് ഗോപി കോടീശ്വരനിലൂടെ അവസരമൊരുക്കുകയായിരുന്നു. പ്രാരാബ്ധങ്ങളിൽപ്പെട്ട് നടക്കാതെപോയ ദീപ്നയുടെ നീണ്ട നാളത്തെ കാത്തിരിപ്പാണ് ഇതിലൂടെ സഫലമാകുന്നത്. ഭർത്താവ് ഷാജിയുമായുള്ള വിഡിയോ കോളിലൂടെയാണ് സുരേഷ്ഗോപി ഇൗ സ്വപ്നസമ്മാനം പ്രഖ്യാപിച്ചത്. 

ഡൽഹിയിലെ തന്റെ ഫ്ലാറ്റിൽ താമസിച്ചുകൊണ്ട് താജ്മഹൽ കാണാൻ പോകാമെന്നും സുരേഷ്ഗോപി പറഞ്ഞു. വിമാന യാത്രയുടെ പണവും സുരേഷ്ഗോപി നൽകും. മാത്രമല്ല ദീപ്നയുടെ മറ്റൊരു ആഗ്രഹമായിരുന്നു ഒരു ചെറിയ സ്കൂട്ടർ. ആദ്യം ഒരു സ്കൂട്ടർ ഉണ്ടായിരുന്നുവെന്നും ഒരു വീഴ്ച സംഭവിച്ചതിനു ശേഷം ആസ്കൂട്ടർ ഒടിക്കാൻ ഭർത്താവ് അനുവദിക്കാറില്ലെന്നും ദീപ്ന പറഞ്ഞു. അതിനാലാണ് മത്സരത്തിന്റെ അവസാനം സുരേഷ്ഗോപി ദീപ്നയ്ക്ക് സ്നേഹ സമ്മാനമായി സ്കൂട്ടർ പ്രഖ്യാപിച്ചത്. സ്കൂട്ടർ വാങ്ങി നൽകുക ഭാര്യ രാധികയുടെ ചുമതലയാണെന്നും സുരേഷ്ഗോപി പറഞ്ഞു.

യേശുദാസ് ആദ്യമായി പാടിയ ചിത്രമേതെന്ന ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ വന്നതോടെ ദീപ്ന മത്സരം അവസാനിപ്പിക്കുകയായിരുന്നു. വിഡിയോ കാണാം