‘തലയോട്ടി പിളർക്കും ചലഞ്ച്’; വലിയ അപകടം വിളിച്ചുവരുത്തുന്ന ട്രെൻഡ്; ഭീതി

വലിയ അപകടം വിളിച്ചുവരുത്തുന്ന ഒരു ചലഞ്ചാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഭീതി നിറയ്ക്കുന്നത്. യുവാക്കളും കുട്ടികളുമാണ് ഇത്തരത്തിൽ വിഡിയോ പങ്കുവയ്ക്കുന്നത്. സ്കള്‍ ബ്രേക്കര്‍ ചലഞ്ച് എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. പേരുപോലെ തന്നെ തലയോട്ടി പിളർക്കുന്ന തരത്തിലാണ് ഇൗ അപകടചലഞ്ച്.

ഇരുവശത്തും രണ്ടുപേർ നിൽക്കും. നടുക്ക് നിൽക്കുന്ന വ്യക്തി ചാടുമ്പോൾ സമീപത്ത് നിൽക്കുന്നവർ കാൽ തട്ടി മാറ്റും. ഇതോടെ ഇയാൾ പിന്നിലേക്ക് വീഴും. വീഴുമ്പോൾ തലയിടിച്ച് വീഴുന്നതും വിഡിയോയിൽ കാണാം. പിന്നിലേക്ക് തലയിടിച്ച് വീഴുന്ന ചലഞ്ച് വലിയ അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. കുട്ടികളാണ് ഇത്തരം അപകട വിഡിയോ പങ്കുവയ്ക്കുന്നത് എന്നതും ഭീതിയുണ്ടാക്കുന്നു. ഇത്തരത്തിൽ പങ്കുവച്ച വിഡിയോയിൽ ഒരാളുടെ ബോധം നഷ്ടപ്പെടുന്നതും കാണാം.