മരിക്കും മുമ്പ് മകനുമൊത്ത് ടിക്ക്ടോക്ക്; സുധിയുടെ മരണത്തിൽ തേങ്ങി സോഷ്യൽ മീഡിയ

കാൻസർ ബാധിതയായി മരണമടഞ്ഞ സുധി സുരേന്ദ്രന്റെ ടിക്ക്ടോക്കുകൾ നിറകണ്ണുകളോടെ പങ്കുവയ്ക്കുകയാണ് സോഷ്യൽ മീഡിയ. കാൻസറിനെ നോക്കി കൂസലില്ലാതെ പുഞ്ചിരിച്ച്, വേദനിച്ചപ്പോഴൊക്കെ കരളുറപ്പോടെ നിന്ന്, ഒടുവിൽ പോരാട്ടം ബാക്കിയാക്കി മടങ്ങിയ സുധി സുരേന്ദ്രൻ ഏവരുടേയും കണ്ണ് നനയ്ക്കുന്നു.

മരിക്കുന്നതിന് മുമ്പ് വരെ സുധി മകനോടൊപ്പം ടിക്ക് ടോക്ക് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുകയാണ്. ആ മരണം സമ്മാനിച്ച വേദന പ്രിയപ്പെട്ടവരുടെ മനസിൽ കനലായെരിയുമ്പോള്‍ ഓർമ്മ പുഷ്പങ്ങളായി മാറുകയാണ് ആ വിഡിയോകൾ. മരണത്തിന് ദിവസങ്ങൾക്കു മുമ്പ് സുധി പങ്കുവച്ച് ടിക് ടോക് വിഡിയോകളാണ് ഏവരുടേയും കണ്ണുനനയിക്കുന്നത്. കൂട്ടത്തില്‍ മകനൊപ്പമുള്ള വിഡിയോയാണ് ഏവരുടേയും കണ്ണുനിറയ്ക്കുന്നത്. സുധിക്ക് ആദരമെന്നോണം നിരവധി പേരാണ് ആ ദൃശ്യങ്ങൾ ഷെയർ ചെയ്യുന്നത്.