‘ഇത് ഞങ്ങളിങ്ങെടുക്കുവാ..’; മാതൃകാ സേവ് ദ ഡേറ്റിന് പൊലീസിന്റെ ‘സല്ല്യൂട്ട്’

ധനേഷിന്റെയും ശ്രുതിയുടെയും സേവ് ദ ഡേറ്റിന് പൊലീസിന്റെ സല്യൂട്ട്. വെറൈറ്റി തേടിയിറങ്ങിയ രണ്ട് ഇണക്കുരുവികൾ ‘നല്ല കുട്ടികളായി’ മാറിയ കഥയാണ് ഇക്കുറി സോഷ്യൽ മീഡിയക്കു പറയാനുള്ളത്. സേവ് ദ് ഡേറ്റ് എന്ന കല്യാണക്കുറിമാനത്തിനായി കാടും മലയും പുഴയും ഇവർ താണ്ടിയില്ല. പിന്നെയോ, ആരുടേയും കണ്ണു തുറപ്പിക്കുന്ന മികച്ചൊരു ആശയവുമായി രംഗപ്രവേശം ചെയ്തു. മുന്നിലിരിക്കുന്നവനും പിന്നിലിരിക്കുന്നവൾക്കും ഹെൽമറ്റ് നിർബന്ധമാക്കിയ കാലത്ത് രണ്ട് ഹെൽമറ്റുമായാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. കൂടെയൊരു കുറിപ്പും, 100% നിയമങ്ങൾ പാലിച്ചുകൊണ്ട് വളരെ മാന്യമായി ഒരു സേവ് ദ ഡേറ്റ്. 

അജു ആഡ്സ് വെഡ്ഡിംഗ് മൂവീസ് ആണ് ഈ പ്രണയവും നിയമവും സമം ചേരുന്ന ഈ തീം അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ അഭിനന്ദിച്ചുകൊണ്ട് പൊലീസിന്റെ കുറിപ്പ് ഇങ്ങനെ:

സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ...

ഇത് അത് തന്നെ

അനുകരണീയ മാതൃകയായതിനാൽ

ഇത് ഞങ്ങളിങ്ങെടുക്കുവാ...

സേവ് ദ ഡേറ്റിലൂടെ സന്ദേശം പകർന്ന ധനേഷിനും ശ്രുതിക്കും ആശംസകൾ

ഫോട്ടോഗ്രാഫർ അജ്മലിന് അഭിനന്ദനങ്ങൾ.