കയ്യിൽ ഡമ്മി വാൾ; പാഞ്ഞടുത്ത് യുവാവ്; തിരിഞ്ഞോടി പൊലീസ്; വിഡിയോ

മദ്യലഹരിയിൽ വാളുമായി പൊലീസിനെ വെട്ടാനോടിക്കുകയാണ് ഒരു യുവാവ്. വാളുമായി യുവാവ് വരുന്നത് കണ്ടതോടെ പൊലീസുകാരൻ ഒാടി. എന്നാൽ പിന്നീടാണ് ഇൗ വാൾ വെറും ഡമ്മിയാണെന്ന് മനസിലായത്.  വിശാഖപട്ടണത്തു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സിനിമാ തിയറ്ററിന് മുന്നിലെ ഒരു തർക്കത്തിനിടയിലാണ് സംഭവം.  തിയറ്ററിലെ സെക്യൂരിറ്റി ഗാർഡുമായി മദ്യലഹരിയിലെത്തിയ സായി എന്ന യുവാവ് തർക്കത്തിലായി. ഇൗ തർക്കം പരിഹരിക്കാനാണ് പൊലീസ് എത്തിയത്. എന്നാൽ കയ്യിലെ ഡമ്മി വാളുമായി ഇയാൾ പൊലീസുകാർക്കുനേരെ ഒാടിയെത്തിയതോടെ ഇവർ തിരിച്ചോടി. വിഡിയോ കാണാം.