ഒരു നിമിഷത്തെ അശ്രദ്ധ; തലകുത്തി വീണ് ഹോട്ടൽ ജീവനക്കാരൻ; ഭാഗ്യരക്ഷ: വിഡിയോ

ഒരു നിമിഷത്തെ അശ്രദ്ധയാണ് പലപ്പോഴും വലിയ അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. എത്ര അപകടങ്ങള്‍ സംഭവിച്ചാലും അശ്രദ്ധ തുടരുകയും ചെയ്യും. അത്തരത്തില്‍ അശ്രദ്ധകൊണ്ട് ഒരു ഹോട്ടല്‍ ജീവനക്കാരന്‍ തലകുത്തി വീണ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

ഹോട്ടല്‍ ജീവനക്കാരനായ ഇയാള്‍ പാലുമായി ഹോട്ടലിനകത്തൂടെ നടക്കുമ്പോള്‍ കൈയിലെ പാല്‍ കവര്‍ നിലത്തുവീണു പൊട്ടുന്നു. വീണ്ടും നടക്കാന്‍ ശ്രമിക്കുന്നതിനിടെ നിലത്തെ മിനുസമുള്ള ടൈല്‍സില്‍ വഴുതി ഇയാള്‍ തലകുത്തി വീഴുന്നു. ഭാഗ്യം കൊണ്ടാണ് വലിയ അപകടമൊന്നുമില്ലാതെ യുവാവ് രക്ഷപ്പെട്ടത്.

മറ്റേ കൈയിലുണ്ടായിരുന്ന പാക്കറ്റില്‍ തല വന്ന് കുത്തിയതുകൊണ്ടാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്. അപകടമൊന്നും സംഭവിക്കാത്തതിനാല്‍ ഇയാള്‍ ചിരിക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.