പ്രണയത്തിന് പ്രായമില്ല; കൈകൾ കോർത്ത്, സെൽഫി എടുത്ത് റൊമാന്റിക്കായി വൃദ്ധദമ്പതികൾ

പ്രണയത്തിന് പ്രായമില്ലെന്ന് തെളിയിക്കുകയാണ് ഈ വൃദ്ധദമ്പതികൾ. ദുർഗാപൂജക്കെത്തിയ ഇവർ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അന്‍‌ജന്‍ ബാനർജി എന്നയാളാണ് ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചത്. 

മുണ്ടും കുർത്തയുമണിഞ്ഞ് ഭർത്താവും സാരിയില്‍ സുന്ദരിയായി ഭാര്യയും കൈകോർത്തും കെട്ടിപ്പിടിച്ചും സെൽഫിയെടുത്തും ജനക്കൂട്ടത്തിനിടയിലൂടെ നടന്നത് കണ്ടുനിന്നവരിൽ കൗതുകമുണർത്തി. 

വിദേശത്തു ജോലി ചെയ്യുന്ന ഇവരുടെ മകൾക്ക് ദുർഗാപൂജക്ക് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല.