റുബിക്സ് ക്യൂബിൽ അൽഭുതം തീർത്ത് അഫാൻ; കൂട്ടിന് റെക്കോർഡുകൾ

കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മാറ്റാൻ എന്തു ചെയ്യും ? ഉത്തരവും പ്രചോദനവുകയാണ് മുംബൈ മലയാളിയായ അഫാൻ കുട്ടി എന്ന എട്ടാം ക്ലാസുകാരൻ. കണ്ണുക്കെട്ടി ക്യൂബിങ് ചെയ്ത് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ അഫാനെ പരിചയപ്പെടാം ഇനി പുലർവേളയിൽ... 

റുബിക്സ് ക്യൂബ്. ഒരുനിറമാക്കാൻ ബുദ്ധിയും ഏകാഗ്രതയും ഏറെ വേണ്ട ഈ ചതുരപ്പെട്ടി ഭൂരഭാഗം പേർക്കുമൊരു തലവേദനയാണ്. എന്നാൽ പതിനാല് വയസ്സുള്ള അഫാന് അങ്ങനെയല്ല. 

ക്യൂബിങ് ചെയ്യുമെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. നാലരമിനുട്ടിൽ അഫാന്‍ ക്യൂബുകൊണ്ടെഴുതി. മനോരമ ന്യൂസ് ചോദിക്കാനും പറയാനും.

മൊബൈൽ അഡിക്ഷൻ മാറാൻ പിതാവ് ബിജു കുട്ടിയാണ് അഫാന് ആദ്യ ക്യൂബ് വാങ്ങി നൽകിയത്. പിന്നെ ക്യൂബിങ് ഒരു അഡിക്ഷനായി. കണ്ണുക്കെട്ടിയുള്ള ക്യൂബിങ്ങിലൂടെ ചെറുപ്രായത്തിൽതന്നെ നിരവധി റെക്കോർഡുകൾ നേടിയ അഫാന് ഒരു ആഗ്രഹമുണ്ട്. 

രണ്ടുലക്ഷത്തിലധികം രൂപവിലയുള്ള പല വലുപ്പമുള്ള ക്യൂബകളിലാണ് ഈ കൊച്ചമിടുക്കൻ വിസ്മയം തീർക്കുന്നത്. പണം പ്രതിന്ധിയാണെങ്കിലും കുടുംബത്തിന്റെ പൂർണപിന്തുണ ഈ ബാലന്റെ മായജാലത്തിന് ഊർജം പകരുന്നു.