വേദിയില്‍‌ ആളുകളെ പറത്തിയെറിഞ്ഞു; കണ്ണുതള്ളി ജഡ്ജസ്; അമ്പരപ്പിച്ച് വിഡിയോ

എൻബിസിയുടെ ലോക പ്രശസ്ത റിയാലിറ്റി ഷോയായ അമേരിക്കാസ് ഗോട്ട് ടാലന്റ് വേദിയിൽ ഞെട്ടിക്കുന്ന പ്രകടനവുമായി ഇന്ത്യന്‍ മൽസരാർഥികൾ. മുംബൈ നഗരത്തിലെ ചേരിജീവിതത്തെ ആസ്പദമാക്കിയാണ് നൃത്തം ആവിഷ്ക്കരിച്ചിരിക്കുന്നത്. മുംബൈയിലെ ചേരിയിൽ നിന്നുള്ള കുട്ടികൾ തന്നെയാണ് മല്‍സരാർഥികൾ. ശ്വാസം അടക്കിപ്പിടിച്ചാണ് ലോകം ഇവരുടെ പ്രകടനം കണ്ടത്. വിധകർത്താക്കളും അമ്പരപ്പോടെയാണ് പ്രകടനം വിലിയിരുത്തിയത്. 

മുംബൈയിലെ ചേരിജീവിതത്തെക്കുറിച്ച് കുട്ടികൾ പറയുന്നത് ഇതാണ്. 'മുംബൈയിലെ ചേരി ജീവിതം വളരെ പ്രയാസം നിറഞ്ഞതാണ്. കുടിക്കാൻ ശുദ്ധജലം പോലും ലഭിക്കാൻ പ്രയാസം. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ് മുംബൈ നഗരത്തിലെ ചേരികൾ. എട്ടോ പത്തോപേരാണ് ഇവിടെ ഒരുമുറിയിൽ കിടന്നുറങ്ങുന്നത്. ഓരോദിവസവും ഞങ്ങൾ നല്ലജീവിതം സ്വപ്നം കാണും. പക്ഷേ, ഈ ചേരികളിൽ ജീവിക്കുന്ന ഞങ്ങൾക്ക് അവസരങ്ങൾ അപ്രപ്യമാണ്. ഞങ്ങളുടെ ജീവിത ദുഃഖങ്ങളെല്ലാം മറക്കുന്നത് ഡാൻസിലൂടെയാണ്. ഡാൻസിനോടുള്ള അമിതമായ അഭിനിവേശം മറ്റെല്ലാം ദുഃഖങ്ങളും മറക്കാൻ സഹായിക്കുന്നു. പന്ത്രണ്ടു മുതൽ 27 വയസ്സുവരെ പ്രായമുള്ളവരാണ് ഈ ഡാൻസ് ഗ്രൂപ്പിലുള്ളത്. ഞങ്ങളുടെ ജീവിതം മാറ്റി മറിക്കാനുള്ള ഒന്നായാണ് ഈ വേദിയെ കാണുന്നത്'.

ഒന്നിനുനുകളിൽ ഒന്നായി കയറി നിൽക്കുകയും ഒരാളെ വലിച്ചറിഞ്ഞ് മറ്റൊരാവ്‍ പിടിക്കുകയുമൊക്കെയാണ് ഡാൻസിൽ. കൈവിട്ടാൽ താഴേക്ക് പോകാവുന്ന ചുവടുകൾ അനായാസമായാണ് കുട്ടികൾ കളിച്ചിരിക്കുന്നത്. ഇതിന്റെ വിഡിയോ ഇപ്പോൾ ലോകം മുഴുവൻ വൈറലായിരിക്കുകയാണ്.