നൂഡിൽസ് കൊണ്ട് പൊട്ടൽ അടയ്ക്കാം; വിഡിയോ സൂപ്പർ ഹിറ്റ്

ഉദ്യോഗസ്ഥരുടെയും അവിവാഹിതരുടെയും കുട്ടികളുടെയുമൊക്കെ പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് നൂഡിൽസ്. ഇടയ്ക്ക് നൂഡിൽസ് ആരോഗ്യത്തിന് ഹാനികരമാണെന്നൊക്കെ വാർത്തകൾ വന്നെങ്കിലും വീണ്ടും ഈ ഭക്ഷണം പ്രിയങ്കരമായി തുടങ്ങുകയാണ്. നൂഡിൽസ് കൊണ്ട് നിരവധി പരീക്ഷണങ്ങളും നടത്താറുണ്ട്. 

ഇപ്പോഴിതാ ഒരാൾ ന്യൂഡിൽസ്കൊണ്ട് നടത്തിയ ഒരു വേറിട്ട പരീക്ഷണം വൈറലാകുകായണ്. പൊട്ടിപ്പോയ വാഷ്ബെയ്സിന്റെ ഭാഗം നൂഡിൽസ് കൊണ്ട് അടയ്ക്കുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്. പൊട്ടിയ ഭാഗത്തേക്ക് രണ്ട്പാക്കറ്റ് പൊട്ടിച്ച ന്യൂഡിൽവെച്ചശേഷം പശതേക്കുന്നു. ശേഷം നൂഡിൽസ് രാകിമിനുക്കി സിമന്റുപോലെ പൊട്ടിയഭാഗത്ത് തേച്ച് ഒട്ടിച്ചു. തുടർന്ന് വെള്ളസ്പ്രേയ്ന്റ് കൊണ്ട് ഈ ഭാഗം മറച്ചു. പണി കഴിഞ്ഞപ്പോൾ വാഷ്ബെയ്സൻ പൊട്ടിയതാണെന്ന് ഒരാളും പറയില്ല. അത്ര ഭംഗിയായിട്ടാണ് നൂഡിൽസ് കൊണ്ട് പൊട്ടിയഭാഗം യോജിപ്പിച്ചത്. നൂഡിൽസ് കൊണ്ട് പൊട്ടൽശരിയാക്കുന്ന വിഡിയോ നിരവധിപ്പേരാണ് കണ്ടത്.