സ്വിം സ്യൂട്ടിൽ പൊട്ടുതൊട്ട് മുല്ലപ്പൂ ചൂടി മിസ് ഇന്ത്യ; വൈറലായി ചിത്രങ്ങൾ

സ്വിം സ്യൂട്ടിൽ പൊട്ടുതൊട്ട് മുല്ലപ്പൂ ചൂടി നിൽക്കുന്ന മുൻ മിസ് ഇന്ത്യ. ഇന്നത്തെ കാലത്ത് സങ്കൽപ്പിക്കാൻ പോലുമാകാത്ത രൂപമാണ്. 1952ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ദ്രാണി റഹ്മാൻ ഇങ്ങനെയാണ് പങ്കെടുത്തത്. 

അറിയപ്പെടുന്ന നർത്തകിയായിരുന്നു ഇന്ദ്രാണി. ഹാർവാർഡ് അടക്കമുള്ള അമേരിക്കൻ സർവകലാശാലകളിൽ നൃത്താധ്യാപിക. ഇരുപത്തിരണ്ടാമത്തെ വയസ്സിലാണ് ഇന്ദ്രാണി മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ കാലിഫോർണിയയിലേക്ക് യാത്ര തിരിച്ചത്. പതിനഞ്ചാമത്തെ വയസ്സിൽ വിവാഹം കഴിഞ്ഞ ഇന്ദ്രാണി അന്ന് ഒരാൺകുട്ടിയുടെ അമ്മയാണ്. 

സ്വിം സ്യൂട്ട് റൗണ്ടിൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു ഇന്ദ്രാണിയുടെ പ്രകടനം. നെറ്റിയിലെ പൊട്ടും മുല്ലപ്പൂ ചൂടിയുള്ള മുടികെട്ടലും അന്നത്തെ ഫാഷൻ പ്രേമികളെ അമ്പരപ്പിച്ചു. മത്സരത്തിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും വിശ്വസുന്ദരി പട്ടം നേടാൻ ഇന്ദ്രാണിക്ക് കഴിഞ്ഞില്ല. ഫിൻലൻഡിന്റെ അർമി ഹെലന കുസേലയാണ് കിരീടം നേടിയത്. 1969 ൽ രാജ്യം  പദ്മശ്രീ നൽകി ആദരിച്ചു.