അവളുടെ ചിത്രം സ്ക്രീൻ സേവറാക്കണം; എന്‍റെ ഹീറോ; വാഴ്‍ത്തി ആനന്ദ് മഹീന്ദ്ര

anand-mahindra-krishna
SHARE

കുതിരപ്പുറത്തേറി തലയെടുപ്പോടെ സ്കൂളിലേക്ക് സവാരി ചെയ്യുന്ന മാളയിലെ മിടുക്കി പെൺകുട്ടിയെ വിഡിയോ പുറത്തു വന്ന അന്നേ ശ്രദ്ധിച്ചതാണ് പലരും. മാള ഹോളി ഗ്രേസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർതിഥിനിയായ കൃഷ്ണയാണ് ഈ മിടുക്കി. പ്രാസമൊപ്പിച്ചാണ് കുതിരയുടെ പേരും-റാണാ കൃഷ്. 

പരീക്ഷയ്ക്കു പോയത് കുതിരപ്പുറത്ത്; മാളയിലെ പത്താം ക്ലാസുകാരി താരം; വിഡിയോ

കേരളത്തിൽ ഹിറ്റ് ആയ കൃഷ്ണയുടെ കുതിരസവാരിക്കഥ വ്യവസായി ആനന്ദ് മഹീന്ദ്രയുടെ അടുത്തുമെത്തി. സമൂഹമാധ്യമങ്ങിൽ സജീവമായ അദ്ദേഹം ഇക്കാര്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

''ആർക്കെങ്കിലും തൃശൂർ ഉള്ള ഈ മിടുക്കിയെ അറിയുമോ? എനിക്ക് അവളുടെയും അവളുടെ കുതിരയുടെയും ചിത്രം വേണം, സ്ക്രീന്‍ സേവറാക്കാൻ. അവള്‍ എന്‍റെ ഹീറോ ആണ്. സ്കൂളിലേക്കുള്ള അവളുടെ യാത്ര ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകൾ എന്നിൽ നിറക്കുന്നു'', ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. 

മാള പുത്തന്‍വേലിക്കര മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദയുടെ മകളാണ് കൃഷ്ണ. കുതിരപ്പുറത്ത് സവാരി ചെയ്താണ് കൃഷ്ണ പരീക്ഷയെഴുതാൻ പോയത്. സ്കൂളിലേക്കു മാത്രമല്ല, കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നതും കുതിരപ്പുറത്താണ്. കുതിരയോട്ട മത്സരങ്ങളിൽ പങ്കെടുക്കുക എന്നതാണ് കൃഷ്ണയുടെ സ്വപ്നം. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.