മകൾ മദ്യം കുടിക്കുന്നത് കണ്ട് അമ്പരന്ന് മാതാപിതാക്കൾ; വൈറൽ വിഡിയോ

ട്വിറ്ററിൽ ചിരി പടർത്തി കൊളംബോയിലെ ഇന്ത്യക്കാരിയുടെ വിഡിയോ. മാതാപിതാക്കളുടെ മുന്നിലിരുന്ന് മദ്യം കഴിക്കുന്ന വിഡിയോ ആണ് മിഷാ മാലിക് ട്വിറ്ററിൽ പങ്കുവെച്ചത്. വിഡിയോക്ക് മിഷ നൽകിയ ക്യാപ്ഷൻ ഇങ്ങനെ: ''എന്നെ ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ മാതാപിതാക്കൾ തീരുമാനിച്ച നിമിഷം''

പോസ്റ്റ് ചെയ്ത് അധികം വൈകാതെ വിഡിയോ ട്വിറ്ററിൽ വൈറലായി. മാതാപിതാക്കൾക്ക് മുന്നിൽ മദ്യം കഴിക്കുന്നതാണ് വിഡിയോ. മിഷയുടെ അച്ഛന്റെയും അമ്മയുടെയും പ്രതികരണമാണ് വിഡിയോയുടെ ഹൈലൈറ്റ്. 'മിഷാ, വേണ്ട' എന്ന് അമ്മ പറയുന്നത് വിഡിയോയിൽ കേൾക്കാം. ഒരു ഷോട്ട് ഒറ്റയടിക്ക് അകത്താക്കിയ മകളെ കണ്ട് പകച്ചിരിക്കുന്ന അമ്മയെ വിഡിയോക്കൊടുവിൽ കാണാം. 

വിഡിയോക്ക് പിന്നാലെ ട്രോളുകളും മറ്റുമായി സംഭവത്തെ ട്വിറ്റർ ആഘോഷമാക്കി മാറ്റി.