വെറും കപ്പയല്ല, അൽ-കപ്പ; ആമസോണിൽ സ്വന്തം കപ്പയ്ക്ക് വില 429 രൂപ

അൽ-ചിരട്ട പോലെ അൽ-കപ്പയ്ക്കും ആമസോണിൽ കൊടുംവില. 429 രൂപയാണ് കേവലം ഒരു കിലോ കപ്പയ്ക്ക് ആമസോണിൽ വില. ഇതിനൊപ്പം ഷിപ്പിങ്ങ് ചാർജായി 49 രൂപയും വാങ്ങുന്നുണ്ട്. സാധാരണ വിപണയിൽ വെറും 30 മുതൽ 40 രൂപയ്ക്കാണ് ഒരുകിലോ കപ്പ ലഭിക്കുന്നത്.

Hishopie Natural എന്ന ഓൺലൈൻ വിപണന സ്ഥാപനമാണ് ഈ വിലയ്ക്ക് ആമസോണിലൂടെ കപ്പ വിൽക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള സ്ഥാപനമാണിത്. കപ്പ കിട്ടാത്ത നാട്ടിലെ കപ്പ പ്രേമികളുടെ ഗൃഹാതുരത്വം ചൂഷണം ചെയ്യുകയാണ് ആമസോണിലൂടെ. മലയാളികൾ തന്നെയാണ് ഈ ചൂഷണത്തിന് പിന്നിലെന്നുള്ളതും രസകരമായ വസ്തുതയാണ്. ഇന്ത്യയിെല എല്ലാ മെട്രോ നഗരങ്ങളിലും ഈ പൊന്നുവിലയുള്ള കപ്പ ലഭ്യമാണ്.