സ്വർണ ഐസ്ക്രീം; രുചി നിറച്ച് ശിൽപ ഷെട്ടി, വിഡിയോ

ആരാധകർക്കായി സ്വർണ ഐസ്ക്രീമിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. സോഷ്യൽ ലോകത്ത് ഏറെ സജീവമായ താരം യാത്രയ്ക്കിടയിൽ ലഭിച്ച അപൂർവ ഐസ്ക്രീമിനെ കുറിച്ചാണ് പറയുകയാണ്. 

ഹോംങ്കോംഗ് സന്ദർശനവേളയിലാണ് ഇൗ സ്‌പെഷ്യല്‍ ഐസ്‌ക്രീം താരത്തിന്റെ മനം കവരുന്നത്.  24 കാരറ്റ് സ്വര്‍ണ്ണം മുകളിലായി തൂവിയിട്ടിരിക്കുന്ന ഒരു കോണ്‍ ഐസ്‌ക്രീമാണ് ശില്‍പ പരിചയപ്പെടുത്തുന്നത്. കാഴ്ചയ്ക്കും കഴിക്കാനും ഈ ഐസ്‌ക്രീം 'സ്വര്‍ഗീയ'മാണെന്നാണ് താരത്തിന്റെ പക്ഷം. ഇക്കാര്യം പറഞ്ഞ് ഒരു വിഡിയോയും ശിൽപ പങ്കുവച്ചു.

വനില തന്നെയാണ് ഇതിന്റെ പ്രധാന കൂട്ടെങ്കിലും സ്വര്‍ണ്ണം തൂവിയതുകൊണ്ട് വില കൂടുതലാണ്. ഏതാണ്ട് ആയിരം രൂപയാണ് ഒരു സ്വർണ ഐസ്ക്രീമിന്റെ വില. ആരാധകര്‍ക്ക് സ്റ്റാളിന്റെ വിലാസം സഹിതമുള്ള വിവരങ്ങള്‍ കൂടി പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.