ഗുളികബോംബ് കഴിച്ച് മരണം; ആ ക്ലൈമാക്സിനെക്കുറിച്ച് വിവേക് ഗോപൻ

"ഒരു സാധനം ഞാൻ കൊണ്ടുവന്നിട്ടുണ്ട്. എനിക്ക് ഒരാൾ തന്നതാണ്. ഇത് കഴിച്ചിട്ട് ഏതെങ്കിലും കടലിന്റെ നടുക്ക് പോയിക്കഴിഞ്ഞാൽ പരിസരത്തുള്ള ആർക്കും പോറലേൽക്കാതെ ഞാൻ മരിച്ചുപോകുമെന്ന് തന്നയാൾ പറഞ്ഞു"; ഒരു ഗുളികപായ്ക്കറ്റ് സീരിയൽ നടൻ വിവേക് ഗോപന്റെ കൈയിൽ കൊടുത്തുകൊണ്ട് റിമി ചിരിയുടെ മാലപടക്കം പൊട്ടിച്ചു. 

 മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്നിന്റെ 10–ാം എപ്പിസോഡിൽ അതിഥിയായി എത്തിയതായിരുന്നു. വിവേക് നായകനായി എത്തിയ സിരിയലിന്റെ അവസാനരംഗങ്ങൾ വളരെയധികം ട്രോൾ ചെയ്യപ്പെടുകയും വിമർശനവിധേയമാവുകയും ചെയ്തിരുന്നു. തീവ്രവാദികള്‍ നൽകിയ ഗുളിക രൂപത്തിലുള്ള ബോംബ് കഴിച്ച നായകനും നായികയും കുറെ ദൂരം ഓടിയശേഷം ബോട്ടിൽ പോയി നദിയില്‍വെച്ചു പൊട്ടിത്തെറിച്ച് മരിക്കുന്നതായിരുന്നു അവസാന രംഗം. ഈ അവസാനരംഗത്തെക്കുറിച്ച് വിവേക് ഗോപൻ ഒന്നും ഒന്നും മൂന്നിൽ മനസുതുറന്നു. 

അടുത്തറിയുന്ന ഒരുപാട് പേർ വിളിച്ച് ഇങ്ങനെയൊരു അവസാനം വേണ്ടായിരുന്നുവെന്നും നിങ്ങൾക്ക് സന്തോഷമായിട്ട്  അവസാനിപ്പിക്കാമായിരുന്നു അഭിപ്രായപ്പെട്ടുവെന്ന് വിവേക് പറഞ്ഞു.  മൂന്നു നാല് സിനിമകൾ അടുപ്പിച്ചുവന്നു. വേറെ രണ്ട് ആർട്ടിസ്റ്റുകൾക്കും സമാനമായ പ്രശ്നമുണ്ടായിരുന്നു. അതോടെ പ്രൊഡ്യൂസറോടു കാര്യങ്ങൾ പറഞ്ഞു. അങ്ങനെ വന്നപ്പോൾ സീരിയൽ അവസാനിപ്പിക്കാം എന്നൊരു തീരുമാനത്തിൽ എത്തുകയായിരുന്നുവെന്ന് വിവേക് വ്യക്തമാക്കി.