ഇക്കുറി ശ്രീരാഗമോ..; വീണ്ടും പാട്ടുവരവുമായി നൂറനാട്ടെ ആ വീട്ടമ്മ: വൈറല്‍ വിഡിയോ

പുത്തൻപാട്ടുമായി ആലപ്പുഴ ജില്ലയിലെ നൂറനാടുള്ള വീട്ടമ്മ സുമിത വീണ്ടും. ഇത്തവണ പവിത്രം എന്ന ചിത്രത്തിലെ ശ്രീരാഗമോ എന്ന പാട്ടുമായാണ് വരവ്. മുൻപത്തേതു പൊലെ തന്നെ സുമിതയു‍ടെ ഗാനം പാട്ടാസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു.

ബോബെ എന്ന ചിത്രത്തിലെ കണ്ണാളനേ എന്ന പാട്ടു പാടിയാണ് സോഷ്യൽ ലോകത്ത് സുമിത വരവറിയിക്കുന്നത്. ''ചേച്ചി ആരാന്നറില്ല, എന്നാലും അടുക്കളയിൽ നിന്നും അരങ്ങിലേക്ക്‌ വരണം'', എന്നു തുടങ്ങി ആശംസകളും ആവശ്യങ്ങളുമായി അന്ന് കമൻറ് ബോക്സ് നിറഞ്ഞു. 

കൊല്ലം എസ്എൻ കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദം നേടിയിട്ടുള്ള സുമിത വിവാഹശേഷം അടച്ചുവെച്ചതാണ് പാട്ടുപുസ്തകം. കണ്ണാളനേ ഹിറ്റായതിനു ശേഷം സുമിത പാടിയ നിരവധി പാട്ടുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയിരുന്നു. നൂറനാട് സൗഹൃദക്കൂട്ടായ്മയുടെ പേജിൽ പ്രത്യക്ഷപ്പെടുന്ന സുമിതയുടെ പാട്ടുകൾ നിരവധി ആളുകളാണ് ഷെയർ ചെയ്യുന്നത്. 

ആകാശങ്ങൾക്കപ്പുറം എന്ന ചിത്രത്തിൽ സുമിത ഒരു കവിത ആലപിച്ചിട്ടുണ്ട്. നിരവധി ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്.