മോഷ്ടിച്ചത് സിസിടിവിയിൽ പതിഞ്ഞു; തൊണ്ടിമുതൽ നൈസായി തിരികെവെച്ച് കള്ളൻ: വിഡിയോ

പൊതുസ്ഥലങ്ങൾ കള്ളൻമാരുടെ ഇഷ്ട വിഹാരകേന്ദ്രങ്ങളാണ്. ചിലർ പിടിക്കപ്പെടും. അതിസമർത്ഥർ തൊണ്ടിമുതലുമായി കടന്നുകളയും. 

പിടിക്കപ്പെടും എന്നു മനസ്സിലാക്കി മോഷണവസ്തു സ്വയം തിരികെ കൊടുത്ത കള്ളനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. 

മോഷണം സിസിടിവിയിൽ പതിഞ്ഞെന്നു മനസ്സിലായപ്പോൾ പിന്നൊന്നും നോക്കിയില്ല, നൈസായി തൊണ്ടിമുതൽ ഉടമസ്ഥന് തിരികെ കൊടുത്തു. 

മുംബൈ പൊലീസാണ് 22 സെക്കൻറുള്ള വിഡിയോ പുറത്തുവിട്ടത്. ആള്‍ത്തിരക്കുള്ള കടയില്‍ വെച്ചായിരുന്നു മോഷണം. കടയിലെത്തിയ ആളുടെ കീശയിൽ നിന്നും പേഴ്സ് മോഷ്ടിച്ചത് സിസിടിവിയിൽ പതിഞ്ഞെന്നു മനസ്സിലാക്കിയ കള്ളൻ ശേഷം സത്യസന്ധനാകുകയായിരുന്നു. സിസിടിവി കയ്യോടെ പിടിച്ചെന്നു മനസിലാക്കിയപ്പോള്‍ ക്യാമറയിൽ നോക്കി കൈകൂപ്പുന്നതും കാണാം.