പ്രളയത്തിലും പ്രണയിച്ച് ഉണ്ണിച്ചായനും ഏല്യാമ്മച്ചിയും

പേമാരിയും പ്രളയവും തീര്‍ത്ത ചുഴിയില്‍ അടിതെറ്റിയവരുടെ അത്താണിയാണ് ഓരോ ദുരിതാശ്വാസ ക്യാംപും. സങ്കടവും നിരാശയുമൊക്കെ തളംകെട്ടുന്നുണ്ടെങ്കിലും ഓരോ ക്യാംപുകളും ഒരുമയുടെ കൂടാരമാണ്.

പ്രതീക്ഷയുടെയും ആശ്വാസത്തിന്‍റെയും പച്ചതുരുത്തുകൂടിയാണ് ക്യാംപുകള്‍. കോട്ടയം ചെങ്ങളം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ക്യാംപും ക്യാംപിന്‍റെ സ്നേഹനിധികളായ ദമ്പതികള്‍ ഉണ്ണിച്ചായനെയും ഏല്യാമ്മച്ചിയെയും പരിചയപ്പെടാം. ക്യാമറമാന്‍ റെന്‍സി കുര്യാക്കോസ് പകര്‍ത്തിയ ദൃശ്യങ്ങള്‍.