പ്രതിഭ എംഎല്‍എയുടെ രാമായണ വായന വൈറല്‍: വിഡിയോ

കർക്കിടകമാസത്തിലെ രാമായണ വായന ഹിന്ദു ഭവനങ്ങളിലെ സാധാരണ കാഴ്ചയാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ വൈറലായി ഒരു രാമായണവായനയുടെ വിഡിയോ. പ്രതിഭ എംഎൽഎയുടെ രാമായണ പാരായണമാണ് സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റായിരിക്കുന്നത്. 

കസവുമുണ്ടുടുത്ത് ഈറൻ മുടിയഴിച്ചിട്ട് നിലത്തിരുന്നു രാമായണം വായിക്കുന്ന പ്രതിഭയുടെ വിഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലാകുകയാണ്. അക്ഷരസ്ഫുടതയോടെ, ഭക്തിസാന്ദ്രമായി, സംഗീതാത്മകമായ ഈ രാമായണം വായന കേട്ടാൽ ആരും അലിഞ്ഞിരുന്നു പോകും. അത്രമാത്രം അർപ്പണമുണ്ട് ഈ ആലാപനത്തിന്. സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ കാണാം.