സാരിയില്‍ സുന്ദരിയായി മീനാക്ഷി, ഒപ്പം ദിലീപും കാവ്യയും; ആ കല്ല്യാണ വിഡിയോ ഇതാ

ഒരു ഇടവേളയ്ക്ക് ശേഷം സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ചിത്രമായിരുന്നു ദിലീപ് കുടുബസമേതം ഒരു കല്ല്യാണത്തിന് പങ്കെടുക്കാന്‍ എത്തിയത്. വരനും വധുവിനുമൊപ്പം സാരിയണിഞ്ഞ് അതീവ സുന്ദരിയായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രവും പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ആ വിവാഹത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

അടുത്തിടെ നടന്ന നിരവധി പൊതുചടങ്ങുകളില്‍ ദിലീപ് സജീവമായി തന്റെ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും കാവ്യ മാധവനെയും മീനാക്ഷിയെയും കാണാറുണ്ടായിരുന്നില്ല. മൂവരും ഒരുമിച്ചുള്ള ചിത്രം നിമിഷനേരം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ എത്തി. ഇപ്പോഴിതാ വിഡിയോയും. വിവാഹ ശേഷം കാവ്യ മാധവനെ സിനിമയില്‍ മാത്രമല്ല പൊതുപരിപാടികളിലും കാണാനില്ലെന്ന വിഷമം ആരാധകർക്കുണ്ടായിരുന്നു.