ബിഎംഡബ്ല്യു പൂജിച്ചു; ഒരു നിമിഷത്തെ അശ്രദ്ധ; കത്തി നശിച്ചു: വിഡിയോ

വിശ്വാസങ്ങളില്‍ ചില അബദ്ധങ്ങള്‍ വരുത്തുമ്പോള്‍ ഉണ്ടാകുന്നത് വന്‍നഷ്ടങ്ങളാകും. ചൈനയിലെ ജിയാങ്സു നഗരത്തില്‍ അത്തരത്തിലൊരു സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ ൈവറലാകുന്നത്.  കാത്തിരുന്ന് വാങ്ങിയ ആഡംബരക്കാറായ  ബിഎംഡബ്ല്യു ഒന്നു പൂജിക്കണം എന്ന സ്വപ്നത്തിനാണ് ഇൗ യുവാവിന് വലിയ വില കൊടുക്കേണ്ടി വന്നത്. 470,000 യുവാൻ ഏകദേശം 50 ലക്ഷം രൂപ ചെലവിട്ട് വാങ്ങിയ ബിഎംഡബ്യൂവിനാണ് ഇൗ ദുര്‍ഗതി. 

വീട്ടുകാരുമൊന്നിച്ച് വാഹനം പൂജിച്ചുകൊണ്ടിരിക്കുമ്പോഴാണ് തീപടർന്നത്. ചൈനയിൽ ഉപയോഗിക്കുന്ന പ്രത്യേകതരം വലിയ സാമ്പ്രാണിത്തിരിയില്‍ നിന്നുമാണ് ആഡംബര വാഹനത്തിന് തീ പിടിച്ചത്. നിമിഷനേരം കൊണ്ട് കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന ആരോ എടുത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വൈറലായി. തുണിയില്‍ വച്ച് പൂജ ചെയ്യുന്നതിനിടെ സാമ്പ്രാണിയിൽ നിന്ന് തീപടർന്നു എന്നാണ്  നിഗമനം.