ആര്‍ത്തവ ദിവസങ്ങളില്‍ അവള്‍ക്ക് എന്തുപറ്റുന്നു? പുരുഷന്മാര്‍ അറിയാന്‍?എന്താണ് പിഎംഎസ്? വിഡിയോ

ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളിലുണ്ടാകുന്ന അസ്വസ്ഥതകളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും വിവരിക്കുന്ന പ്രവാസി യുവതിയുടെ വിഡിയോ വൈറലാകുന്നു. പി.എം.എസ് (പ്രീ മെന്‍‌സ്ട്ര്വല്‍ സിന്‍ഡ്രോം) എന്താണെന്നും ലക്ഷണങ്ങളെക്കുറിച്ചുമാണ് മലബാര്‍ അടുക്കള എന്ന് ഫെയ്സ്ബുക്ക് പേജിന്‍റെ തുര്‍ക്കി കോര്‍ഡിനേറ്റര്‍ വിനി രാജ് വിവരിക്കുന്നത്. പുരുഷന്‍മാരോടാണ് ഈ കാര്യങ്ങള്‍ പറയുന്നതെന്ന മുഖവുരയോടെയാണ് വിഡിയോ. ഈ അസ്വസ്ഥകളുടെ കാലത്ത് പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നല്‍കേണ്ട പിന്തുണയെക്കുറിച്ചും വിനി വിവരിക്കുന്നു. 

എല്ലാ സ്ത്രീകളും കടന്നുപോകുന്ന അവസ്ഥയാണ് പിഎംഎസ്. ഇതിന്‍റെ കാരണങ്ങള്‍, ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണല്‍ വ്യതിയാനങ്ങള്‍ എന്നിവയെപ്പറ്റി വിഡിയോ ലളിതമായി വിവരിക്കുന്നു. അനാവശ്യമായ ദേഷ്യം, അമിതമായ വിശപ്പ്, വിഷാദരോഗം എന്നിവയാണ് ഈ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വിഷമതകള്‍. ഈ സമയത്ത് സ്ത്രീകള്‍ക്ക് കൊടുക്കേണ്ട മാനസിക പിന്തുണ, കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്നിവയും വിനി വിവരിക്കുന്നു.