ആ ലാലേട്ടന്‍ പാട്ടുപാടി ഈ മുത്തശ്ശി ആരാധിക: വിഡിയോ

‘എന്തോ ഇഷ്ടമാണ് ആളുകൾക്ക്...’ രാവണപ്രഭുവിൽ മോഹൻലാലിന്റെ ഇൗ ഡയലോഗിന് മുൻപും ശേഷവും ആ വാചകം നൂറ് ശതമാനം ശരിയാണെന്ന് തോന്നും ഇൗ വിഡിയോ കണ്ടാല്‍.  ‘മോഹൻലാൽ’ എന്ന സിനിമയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍. ചിത്രവും ചിത്രത്തിലെ ലാലേട്ടാ എന്ന ഗാനവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇൗ ലാലേട്ടൻ ആരാധികയാണ് താരം. ആരാധികയെന്ന് വച്ചാൽ മോഹൻലാലിനെക്കാൾ പ്രായമുള്ള ഒരു അമ്മൂമ്മയുടെ പാട്ടാണ് ഇപ്പോൾ വൈറലാകുന്നത്. പല്ലൊക്കെ പോയ ഇൗ അമ്മൂമ്മ ലാലേട്ടാ എന്ന് ആസ്വദിച്ച് പാടുന്ന ഗാനം ഇപ്പോൾ ആരാധകരും ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു