കാലില്‍ കുമിളയായി തുടങ്ങി; ഒടുവില്‍ കാല്‍പാദം തന്നെ മുറിച്ചുകളഞ്ഞ ദുര്‍വിധി

കാലിൽ ചെറിയ കുമിളപൊങ്ങിയത് റൗൾ റെയ്സ് അത്ര കാര്യമാക്കിയിരുന്നില്ല. എന്നാൽ ഒറ്റരാത്രി കൊണ്ട് കുമിള കാൽപാദം മുഴുവൻ വ്യാപിച്ചു. അവസാനം യുവാവിന് നഷ്ടമായത് കാൽപാദം. ടെക്സാസിൽ ഒരു ടൂറിസ്റ്റ് ഗൈഡായി ജോലി നോക്കിയിരുന്ന യുവാവിന്റെ ജീവിതത്തിലേക്കാണ് ദുർവിധി കടന്നുവന്നത്.  മാസം ഭക്ഷിക്കുന്ന ബാക്ടീരിയബാധ മൂലമാണ് കാൽമുറിച്ചു കളയേണ്ടിവന്നത്. സാധാരണ ഉപ്പു നിറഞ്ഞ ലവണാംശമുള്ള വെള്ളത്തില്‍നിന്നാണു ബാക്ടീരിയ ബാധ ഉണ്ടാകുന്നത്. 

ജോലിക്കിടയിൽ ചെറിയ മുറിവ്  പറ്റിയത് ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ചു, കുമിള പൊങ്ങിയോതോടെയാണ് പരിശോധനയ്ക്ക് വിധേയനായത്. പരിശോധനാഫലമറിഞ്ഞ റൗള്‍സ് ശരിക്കും ഞെട്ടി. കാൽപാദം മുറിച്ചുകളഞ്ഞില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന അപകടകരമായ അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. വിവാഹിതനായ റൗൾസിന് എല്ലാ പിന്തുണയുമായി ഭാര്യ ഒപ്പം തന്നെയുണ്ട്. ജീവിതത്തിലേക്ക് തിരികെ എത്താനുള്ള ശ്രമത്തിലാണിവർ.