ഓസ്കറിലും പ്രിയയുടെ കണ്ണിറുക്കല്‍; സംഭവം പക്ഷേ അമ്പേ പാളി; വിഡിയോ കാണാം

ഓസ്‌കര്‍ വേദിയിലും താരമായി പ്രിയയുടെ കണ്ണിറുക്കൽ. ലൊസാഞ്ചൽസില്‍ നടന്ന 90-ാമത് ഓസ്‌കറില്‍ മലയാളത്തിലെ അഡാര്‍ ലവ് സിനിമയിലെ നായികപ്രിയ വാര്യരുടെ കണ്ണിറുക്കലും തരംഗമായി. അഡാര്‍ ലൗ എന്ന ചിത്രത്തിലെ ലോകം കീഴടക്കിയ കണ്ണിറുക്കള്‍ രംഗം ഓസ്‌കാര്‍ ബാക്‌സ്റ്റേജിലാണ് പുനര്‍ അവതരിപ്പിക്കപ്പെട്ടത്.

പാക്കിസ്ഥാൻ അമേരിക്കന്‍ കൊമേഡിയന്‍ കുമൈല്‍ നജാനിയാണ് പ്രിയ വാര്യരുടെ പുരികം വളയ്ക്കല്‍ അനുകരിച്ചത്. ഒപ്പം ബ്ലാക് പാന്തര്‍ താരം ലുപ്ടിയ നയോംഗും ഉണ്ടായിരുന്നു.  ഓസ്‌കാറിന്റെ ഒഫീഷ്യല്‍ പേജില്‍ ഇതിന്റെ ജിഫ് പോസ്റ്റ് ചെയ്തിട്ടുണ്ട്. നല്ല ശ്രമമായിരുന്നെങ്കിലും സംഭവം അമ്പേ പാളിയെന്നത് മറ്റൊരു യാഥാർഥ്യം.