കേട്ടാൽ ഞെട്ടും, മണ്ണ് ഭക്ഷണമാക്കി ഒരു മനുഷ്യൻ!

പാറ്റയെയും പഴുതാരയെയും എന്തിന് പാമ്പിനെ വരെ ഭക്ഷണമാക്കുന്ന മനുഷ്യരെ പറ്റി കേട്ടിട്ടുണ്ട്. എന്നാൽ മണ്ണ് ഭക്ഷണമാക്കി ജീവിക്കുന്ന മനുഷ്യരെ പറ്റി കേട്ടിട്ടുണ്ടോ? നമ്മുടെ നാട്ടിലുണ്ട് അങ്ങനെ ഒരാൾ .കാരു പസ്വാൻ എന്ന ജാർഖണ്ഡുകാരൻ. 90 വർഷമാണ് മണ്ണ് തിന്നാണ് ഇയാൾ ജീവിക്കുന്നത്. ദിവസവും ഒരു കിലോയോളം മണ്ണ് കാരു ബസ്വാ ഭക്ഷിക്കും. ഈ മണ്ണുതീറ്റയ്ക്ക് പിറകിൽ പക്ഷേ, ദാരിദ്ര്യത്തിന്റെ ഒരു കഥയുണ്ട്. വീട്ടില്‍ഭക്ഷണം ഇല്ലാതെ വന്നപ്പോൾ തന്റെ പതിനൊന്നാമത്തെ വയസിൽ ഇയാൾ ആദ്യമായി മണ്ണ് ഭക്ഷണമാക്കി. പിന്നീട് അത് കാരു പസ്വാന്റെ ശീലമായി മാറി. എന്നാൽ മണ്ണു ഭക്ഷിച്ചാലുണ്ടാകുന്ന അസുഖങ്ങളൊന്നും  ഇതുവരെ ഇദ്ദേഹത്തെ അലട്ടിയിട്ടില്ല. നൂറാം വയസിലും പൂർണ ആരോഗ്യവാൻ.

എട്ട് ആൺമക്കളും രണ്ടും പെൺമക്കളും അടക്കം പത്തുപേരുടെ പിതാവാണ് കാരു പസ്വാൻ.  ബീഹാർ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ പുരസ്കാരവും ഒടുവിൽ അസാധാരണ ശീലമുള്ള കാരു പസ്വാനെ തേടിയെത്തി