നായയെ രക്ഷിക്കാന്‍ നോക്കി; പാമ്പുകടിയേറ്റ് മരിച്ചു

ബുധനാഴ്ച രാത്രിയിലാണ് സംഭവം. വീടിനു പിന്നിൽ കെട്ടിയിട്ട വളർത്തുനായയുടെ കുരകേട്ടാണ് 24 വയസുകാരൻ ഇറങ്ങി ചെന്നത്. നോക്കിയപ്പോൾ നായയുടെ വായിൽ പാമ്പ്. നായയെ രക്ഷിക്കാനായി പാമ്പിനെ വേർപെടുത്താൻ നോക്കുന്നതിനിടയിൽ പാമ്പിന്റെ കടി വിരലിൽ കൊണ്ടു. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേൽസിലാണു ദാരുണമായ സംഭവം.  

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിഷപ്പാമ്പായ ബ്രൗൺ സ്നേക്കാണ് കടിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കടിയേറ്റ് 40 മിനിട്ടിനകം മരണത്തിന് കീഴടങ്ങി. ജീവന് അപകടം സംഭവിക്കുമെന്ന് തോന്നുമ്പോൾ മാത്രമേ ബ്രൗൺ സ്നേക്കുകൾ മനുഷ്യരെ ആക്രമിക്കാറുള്ളൂവെന്നും ഉരഗ ഗവേഷകനായ ഡാൻ റംസി വ്യക്തമാക്കി. ഓസ്ട്രേലിയയിൽ ഒരു വർഷം 300 പേർക്ക് പാമ്പുകടിയേൽക്കുന്നുണ്ടെങ്കിലും കണക്കുകൾ പ്രകാരം മരണനിരക്ക് കുറവാണ്. 2000 മുതൽ 2016 വരെ പാമ്പുകടിയേറ്റു മരിച്ചത് 35 പേരാണ്.