ഒരു ലക്ഷം രൂപയ്ക്ക് ആജീവനാന്തം മദ്യം വീട്ടിലെത്തും

Representative image

ഒരുലക്ഷം രൂപ മുടക്കിയാൽ ആജീവനാന്തം മദ്യം വീട്ടിലെത്തിക്കും. ഞെട്ടിക്കുന്ന ഈ ഓഫറുമായി എത്തിയിരിക്കുന്നത് ചൈനയിലെ ജിയാങ് ഷിയാവോ ബെയ് മദ്യക്കമ്പനിയാണ്.  നവംബർ 11 മുതലാണ് ഏകദേശം 109194യുടെ ഈ ഓഫർ തുടങ്ങിയിരിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ഡബിള്‍ പതിനൊന്നിനോട് അനുബന്ധിച്ചാണിത്. 

ആദ്യത്തെ 99 പേർക്കാണ് അവസരം.  ചോളത്തില്‍നിന്ന് തയ്യാറാക്കുന്ന ചൈനീസ് മദ്യം ബൈജിയുവാണ്  ആജീവനാന്തകാലം ലഭിക്കുക. ഓരോ മാസവും 12 പെട്ടി മദ്യം ലഭിക്കും. ഓരോ പെട്ടിയിലും 12 കുപ്പികളുണ്ടാവും. മദ്യത്തിന്‍റെ ആജീവനാന്ത വരിക്കാരനായ ആള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ മരിച്ചാല്‍ കുടുംബത്തിലെ മറ്റൊരാള്‍ക്ക് മദ്യം ലഭിക്കും.