80 വയസുകാരി മുത്തശ്ശി മാസാണ് ബ്രോസ്; വിഡിയോ വൈറലാകുന്നു

കിണറ്റിൽ ഒരു തേങ്ങ വീണാൽ അതെടുക്കാൻ പണിക്കാരെ തേടുന്നവരാണ് ഏറെയും. എന്നാൽ തേങ്ങയെടുക്കാൻ കിണറ്റിലിറങ്ങിയ ഒരു മുത്തശ്ശിയുടെ മാസ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ണൂരുകാരി മുത്തശ്ശിയാണ് എൺപതാമത്തെ വയസ്സിൽ സാഹസിക പ്രകടനം നടത്തി ആരാധകരെ നേടിയെടുത്തത്. കൊച്ചുമക്കളാണ് മുത്തശ്ശിയുടെ പ്രകടനം വിഡിയോയിൽ പകർത്തിയത്. അനായാസം കയറു കെട്ടി കിണറ്റിലിറങ്ങി തേങ്ങയെടുത്ത് പരുക്കുകളൊന്നുമില്ലാതെ കരയ്ക്ക് കയറിയ മുത്തശ്ശിയെ അഭിനന്ദിച്ച് നിരവധിപേർ എത്തി. വിഡിയോ കാണാം;