500 ടെസ്റ്റ് വിക്കറ്റ്, 100ാം ടെസ്റ്റ് എന്നീ നേട്ടങ്ങള്‍ തൊട്ട ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ആദരിച്ച് തമിഴ്നാട് ക്രിക്കറ്റ് ബോര്‍ഡ്. പ്രത്യേകം തയ്യാറാക്കിയ ചെങ്കോല്‍ അശ്വിന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയപ്പോള്‍, ഒരു കോടി രൂപയുടെ ചെക്കാണ് ബിസിസിഐ മുന്‍ ചെയര്‍മാനായ എന്‍ ശ്രീനിവാസന്‍ നല്‍കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചടങ്ങിനെത്തി.
ഇംഗ്ലണ്ടിന് എതിരായ പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയപ്പോള്‍ 26 വിക്കറ്റ് ആണ് അശ്വിന്‍ വീഴ്ത്തിയത്. അനില്‍ കുംബ്ലെയ്ക്ക് ശേഷം ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരമായി അശ്വിന്‍ മാറിയിരുന്നു. ഈ നേട്ടത്തിലേക്ക് വേഗത്തിലെത്തുന്ന താരമായി അശ്വിന്‍. ഇന്ത്യയില്‍ വെച്ച് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം എന്ന നേട്ടവും അശ്വിന്‍ തന്റെ പേരിലാക്കി. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന താരവുമായി മാറി അശ്വിന്‍.
അശ്വിന്‍ അവസാനിപ്പിച്ചിട്ടില്ല എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കഠിനാധ്വാനവും സമര്‍പ്പണവും നൂതനമായ ആശയങ്ങളുമെല്ലാമായി സ്പിന്‍ ബൗളിങ്ങിനെ മറ്റൊരു തലത്തിലെത്തിക്കാന്‍ അശ്വിനായി. ഒരു തലമുറയിലെ സ്പിന്നര്‍മാരെ മുഴുവന്‍ പ്രചോദിപ്പിക്കാന്‍ അശ്വിന് സാധിച്ചു, രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
ഇനിയും ഒരുപാട് ക്രിക്കറ്റ് അശ്വിനില്‍ ബാക്കിയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ മുന്‍ താരവും മുന്‍ പരിശീലകനുമായിരുന്ന രവി ശാസ്ത്രി പറഞ്ഞു. പ്രായം കൂടുംതോറും സ്പിന്നര്‍മാര്‍ കൂടുതല്‍ പക്വത നേടും. ഏറെ അഭിമാനം തോന്നുന്നു. ഏതാനും വര്‍ഷം കൂടി ബാറ്റേഴ്സിനെ ദ്രോഹിക്കുന്നത് തുടരൂ എന്നും രവി ശാസ്ത്രി അശ്വിനോട് പറഞ്ഞു.
R ashwin rewarded for his 100 test and 500 wicket feat