വിമ്പിള്‍ഡന്‍ വനിത കിരീടം വാന്ദ്രസോവയ്ക്ക്; ചരിത്രനേട്ടം

വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ മര്‍ക്കേറ്റ വാന്ദ്രസോവയ്ക്ക്. തുനീസ്യയുടെ ഒന്‍സ് ജാബുറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു. സീഡ് ചെയ്യപ്പെടാത്ത ചെക്ക് റിപ്പബ്ലിക് താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം. സ്കോര്‍: 6-4, 6-4 . ഓപ്പൺ ഇറയിൽ വിമ്പിൾഡൻ കിരീടം ചൂടുന്ന ആദ്യ സീഡില്ലാ താരമാണ് വാന്ദ്രസോവ. സെമിയിൽ വാന്ദ്രസോവ യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയെയും (6–3,6–3) ജാബർ ബെലാറൂസ് താരം അരീന സബലേങ്കയെയുമാണ് (6–7,6–4,6–3) തോൽപിച്ചത്. 

Vondrousova beats Jabeur 6-4, 6-4 to lift maiden Grand Slam title, creates history