ഓസ്ട്രേലിയന്‍ ഓപണ്‍; ശ്രദ്ധാകേന്ദ്രമായി മെല്‍ബണ്‍; സിന്നറെ തുണച്ച് മലയാളികള്‍

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിനായി ഡനില്‍ മെദ്്വദെവും യാനിക് സിന്നറും ഇന്ന് നേര്‍ക്കുനേര്‍. പത്തൊന്‍പത് വര്‍ഷത്തിന് ശേഷമാണ് നൊവാക് ജോക്കോവിച്ചോ, റാഫേല്‍ നദാലോ, റോജര്‍ ഫെഡററോ ഇല്ലാത്ത ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ നടക്കുന്നത്.  

യാനിക് സിന്നര്‍... പ്രായം 22..... ലോകറാങ്കിങ്ങില്‍ സ്ഥാനം നാലാമത്. കാരറ്റ് ബോയ്സ് എന്നാണ് സിന്നറുടെ ആരാധകക്കൂട്ടത്തിന്റെ പേര്.  കാരറ്റ് വേഷം ധരിച്ച് ഗാലറിയില്‍ ഇരുന്ന് ഇഷ്ടതാരത്തിനായി ആര്‍ത്തുവിളിക്കും.  സിന്നറുടെ ഇഷ്ടഭക്ഷണം കാരറ്റാണ് എന്നതുതന്നെ കാരണം... ജോക്കോവിച്ചിനെ വീഴ്ത്തിയതോടെ പുതിയൊരു ഇംഗ്ലീഷ് പദംകൂടി ഈ ഇറ്റലിക്കാരന്‍ സംഭാവന ചെയ്തിട്ടുണ്ട്.  സെന്‍സേഷണലിന് പകരം സിന്നര്‍സേഷണല്‍. ഇനി കളത്തിലേയ്ക്കെത്തിയാല്‍  ബേസ് ലൈനില്‍ നിന്നുള്ള ബാക്ക് ഹാന്‍ഡുകളാണ് സിന്നറുെട പ്രധാന ആയുധം. ഒരുസെറ്റ് മാത്രം കൈവിട്ടാണ് സിന്നറുെട കന്നി ഫൈനല്‍ പ്രവേശനം.  സിന്നറുടെ എതിരാളി ഡനില്‍ മെദ്്വദേവിന് പ്രായം 27 റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം. ഓസ്ട്രേലിയന്‍ ഓപ്പണോളം മെദ്്വദേവിന് നിരാശസമ്മാനിച്ച മറ്റൊരു ഗ്രാന്‍സ്ലാംമില്ല. രണ്ടുവട്ടമാണ് ഫൈനലില്‍ തോറ്റത്. നദാലിനെതിരെ ആദ്യരണ്ട് സെറ്റ് നേടി മാച്ച് പോയിന്റിനരികിലെത്തിയിട്ടും തോറ്റു. ഇക്കുറി 20 മണിക്കൂറിലേറെ കോര്‍ട്ടില്‍ ചെലവഴിച്ചാണ് മെദ്്വദെവിന്റെ ഫൈനല്‍ പ്രവേശനം. ക്വാര്‍ട്ടറും സെമിയും കടന്നത് അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍. സിന്നറിനോളം ഫോമിലല്ലെങ്കിലും വിട്ടുകൊടുക്കാതെ പൊരുതുന്ന മെദ്്വദെവ് എതിരാളിയാകുമ്പോള്‍ നെക്സ്റ്റ് ജെന്‍ ത്രില്ലര്‍ പ്രതീക്ഷിക്കാം.  

ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തിനായി ഡനില്‍ മെദ്്വദെവും യാനിക് സിന്നറും ഇന്ന് നേര്‍ക്കുനേര്‍. പത്തൊന്‍പത് വര്‍ഷത്തിന് ശേഷമാണ് നൊവാക് ജോക്കോവിച്ചോ, റാഫേല്‍ നദാലോ, റോജര്‍ ഫെഡററോ ഇല്ലാത്ത ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ നടക്കുന്നത്.  

Australian open tennis