ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഓസ്ട്രേലിയയ്ക്ക് 296 റണ്‍സ് ലീഡ്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ 296 റണ്‍സിലെത്തി ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിനം അവസാനിച്ചപ്പോള്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെന്ന നിലയിലാണ് ഓസീസ്. ഇന്നത്തെ ആദ്യ സെഷന്‍ മല്‍സരഗതിയില്‍ നിര്‍ണായകമാകും.