പിഎസ്ജിയിൽ കരാർ പുതുക്കാൻ വിസമ്മതിച്ച് മെസി; തിരികെ നൗകാമ്പിലേക്ക്?

പിഎസ്ജിയിലെ തന്റെ കരാർ പുതുക്കാൻ സൂപ്പര്‍ താരം ലയണല്‍ മെസി വിസമ്മതിച്ചെന്ന് റിപ്പോർട്ടുകൾ. ഇതോടെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ മെസി ബാഴ്സയിലേക്ക് തിരിച്ചെത്തിയേക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ. ഈ സീസൺ അവസാനത്തോടെയാണ് മെസിയുടെ പിഎസ്ജിയിലെ കരാർ അവസാനിക്കുക. ലോകകപ്പിന് മുൻപ് പിഎസ്ജിയുമായുള്ള കരാർ പുതുക്കുന്നതിൽ അനുകൂല നിലപാടായിരുന്നു മെസിക്ക്. എന്നാൽ ലോക കിരീടം നേടിയതോടെ പിഎസ്ജിയിൽ തുടർന്ന് ചാമ്പ്യൻസ് ലീഗ് നേടുക എന്നുൾപ്പെടെയുള്ള ലക്ഷ്യങ്ങൾ മെസിയിൽ നിന്ന് അകന്നതായി സ്പാനിഷ് മാധ്യമമായ 'മാർക' റിപ്പോർട്ട് ചെയ്യുന്നു. 

പിഎസ്ജിയുമായി കരാർ പുതുക്കാതെ വന്നാൽ മെസി ബാഴ്സയിലേക്ക് എത്താനുള്ള സാധ്യതയാണ് കൂടുതൽ. എന്നാൽ നൗകാമ്പിലേക്ക് തിരിച്ചെത്താൻ തന്റെ പ്രതിഫലത്തിൽ മെസി വലിയ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. ഇന്റർ മിയാമി, ന്യൂവെൽസ് ഓൾഡ് ബോയ്സ്, അൽ ഹിലാൽ എന്നിവരാണ് മെസിക്ക് വേണ്ടി കാത്തിരിക്കുന്ന മറ്റ് ക്ലബുകൾ. 

നിലവിൽ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് മെസി. ആൽപ്സിലെ കുടുംബത്തിനൊപ്പമുള്ള മെസിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ജനുവരി 30നാണ് പിഎസ്ജിയുടെ അടുത്ത മത്സരം. റെയിംസ് ആണ് എതിരാളികൾ.

Messi refused to extent contract with psg