ഫൈനലിൽ ആരൊക്കെ?; കണക്കുകൂട്ടി പ്രവചിച്ച് മിതാലി രാജ്

ലോകകപ്പ് പോരാട്ടം കടുക്കുകയാണ്. ആരെല്ലാം ഫൈനലിലെത്തും എന്ന കണക്കുകൂട്ടലിലാണ് ആരാധകരെല്ലാം. മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിഥാലി രാജിന്റെ പ്രവചനം നോക്കാം.

മഴ പലപ്പോഴും കണക്ക് കൂട്ടലുകള്‍ തെറ്റിച്ചതോടെ സെമി ബെര്‍ത്തിനായുള്ള പോരാട്ടം കനക്കുകയാണ്. ആരൊക്കെ സെമിയിലെത്തുമെന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകരും. അതിനിടെയാണ് തന്റെ പ്രചവനവുമായി മുന്‍ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ മിഥാലി രാജ് രംഗത്തെത്തിയത്. ഗ്രൂപ്പ് രണ്ടില്‍ നിന്ന് ആരൊക്കെ എന്നതിന് കൃത്യമായ ഉത്തരമുണ്ട്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും. പ്രവചനം കടുപ്പിച്ചത് ഗ്രൂപ്പ് ഒന്നില്‍ നിന്ന് ആരൊക്കെ എന്നതാണ്. ന്യൂസീലന്‍ഡിന്റെ കാര്യം ഉറപ്പിച്ച് കഴിഞ്ഞു മിതാലി. ഇംഗ്ലണ്ടോ ഓസ്ട്രേലിയയോ ആകും ഇടംപിടിക്കുന്ന രണ്ടാമത്തെ ടീമെന്നാണ് പ്രവചനം. ഫൈനലില്‍ ആരരെന്നതിനും ഉത്തരം ഇതാണ്. ഇന്ത്യയും ന്യൂസീലന്‍ഡുമാകും കലാശപ്പോരിന് യോഗ്യത നേടുകയെന്നാണ് പ്രവചനം. നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിറകിലാണ് ഗ്രൂപ്പ് 2വില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ.  വിരമിക്കലിന് ശേഷം കമന്ററിയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മിതാലി. ഞായറാഴ്ച നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മല്‍സരത്തിലാണ് കമന്റേറ്ററായി എത്തിയത്.