വെടിക്കെട്ട് പോരാട്ടം കാത്ത് മെല്‍ബണ്‍ സ്റ്റേഡിയം; ഇംഗ്ലണ്ടും ഓസ്ട്രേലിയയും മുഖാമുഖം

ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് – ഓസ്ട്രേലിയ ക്ലാസിക് പോരാട്ടം. രണ്ട് മല്‍സരങ്ങളില്‍ നിന്ന് ഓരോ ജയവും ഓരോ തോല്‍വിയുമായാണ് ഇരു ടീമുകളും ഇന്നെത്തുന്നത്. 1.30നാണ് മല്‍സരം. 9.30ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ അഫ്ഗാനിസ്ഥാനാണ് അയര്‍ലന്‍ഡാണ് എതിരാളികള്‍. 

വെടിക്കെട്ട് പോരാട്ടത്തിനാണ് ഇന്ന് മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഓരോ മല്‍സരം വീതം പരാജയപ്പെട്ട ഓസീസിനും ഇംഗ്ലണ്ടിനും ഇനിയൊരു തോല്‍വി സെമിഫൈനല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയാകും. ആഡം സാംപയ്ക്കൊപ്പം മാത്യു വെയ്ഡ് കൂടി കോവിഡ് പോസിറ്റിവായത് ഓസ്ട്രേലിയയ്ക്ക് വലിയ തിരിച്ചടിയാണ്. സ്ക്വാഡില്‍ പകരക്കാരന്‍ കീപ്പറില്ലാത്തതിനാല്‍ ഗ്ലെന്‍ മാക്്്സ്്വെല്ലോ ഡേവിഡ് വാര്‍ണറോ വിക്കറ്റ് കീപ്പറായേക്കും. ലോകകപ്പിലെ വേഗപന്തുകാരനായ മാര്‍ക് വുഡ് നേത്യത്വം നല്‍കുന്ന ബോളിങ് നിരയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തുന്ന അയര്‍ലന്‍ഡ് ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്താണ്. അഫ്ഗാനാകട്ടെ മഴകളി തടസപ്പെടുത്തി കിട്ടിയ ഒരുപോയിന്റുമായി അവസാന സ്ഥാനത്തും. സ്പിന്നര്‍മാര്‍ക്കെതിരെ പതറുന്ന ഐറിഷ് ബാറ്റിങ് നിരയ്ക്കെതിരെ ഇറങ്ങുമ്പോള്‍ എല്ലാ പ്രതീക്ഷയും റാഷിദ് ഖാനിനും മുജീബുര്‍ റഹ്മാനിലും 

England vs Australia classic match in Twenty20 World Cup today