റെക്കോര്‍ഡ് പ്രതിഫലതുക; ലിവർപൂളിൽ തുടരാൻ മുഹമ്മദ് സല

ലിവര്‍പൂളുമായുള്ള കരാര്‍ പുതുക്കി മുഹമ്മദ് സല. 2025 വരെയാണ് പുതിയ കരാര്‍. മൂന്നുമിനിറ്റോളം വരുന്ന വിഡിയോയിയലൂടെയാണ് ആരാധകര്‍ കാത്തിരുന്ന വാര്‍ത്ത ലിവര്‍പൂള്‍ പങ്കുവച്ചത്.  ക്ലബ് റെക്കോര്‍ഡ് പ്രതിഫലതുകയ്ക്കാണ് സലയെ ലിവര്‍പൂള്‍ നിലനിര്‍ത്തിയത്. മൂന്നുകോടിയോളം രൂപയാണ് പ്രതിവാര പ്രതിഫലമെന്നാണ് സൂചന. ലിവര്‍പൂളിനൊപ്പം കൂടുതല്‍ കിരീടങ്ങള്‍ നേടണമെന്ന് സല പറഞ്ഞു 

2017ല്‍ റോമയില്‍ നിന്നാണ് ലിവര്‍പൂള്‍ സലയെ സ്വന്തമാക്കിയത്. 2023 വരെയായിരുന്നു ആദ്യകരാര്‍. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്റെ ടോപ് സ്കോററായിരുന്നു സല. 156 ഗോളുകളാണ് സല ഇതുവരെ ലിവര്‍പൂള്‍ ജേഴ്സിയില്‍ നേടിയത്. ലിവര്‍പൂളിന്റെ എക്കാലത്തെയും മികച്ച സ്കോറര്‍മാരില്‍ ഒന്‍പതാം സ്ഥാനം