കോളയുടെ കുപ്പി മാറ്റി വാർണറും; വൈറൽ വിഡിയോ

ഓസ്ട്രേലിയയുടെ മല്‍സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അനുകരിച്ച് ഡേവിഡ് വാര്‍ണര്‍. വാര്‍ത്തിയിലേക്ക്.

കൊക്ക കോളയുടെ കുപ്പികള്‍ എടുത്ത് മാറ്റിയാണ് പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരത്തെ ഡേവിഡ് വാര്‍ണര്‍ അനുകരിച്ചത്. എനിക്കിത് എടുത്ത് മാറ്റാനാകുമോ? എന്ന് ചോദിച്ച് കോള കുപ്പികള്‍ എടുത്ത് മാറ്റുകയായിരുന്നു. എന്നാല്‍ സംഘാടകര്‍ അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് തിരിച്ചുവച്ചു. ഇഫ് ഇറ്റ്സ് ഗുഡ് ഇനഫ് ഫോര്‍ ക്രിസ്റ്റ്യാനോ, ഇറ്റ്സ് ഗുഡ് ഇനഫ് ഫോര്‍ മീ.. എന്ന് പറഞ്ഞാണ് വാര്‍ണര്‍ കൊക്ക കോള കുപ്പികള്‍ തിരികെ വച്ചത്

ഹംഗറിയ്ക്കെതിരായ മല്‍സരത്തിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്ക കോള കുപ്പികള്‍ എടുത്ത് മാറ്റിയത് വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. വെള്ളക്കുപ്പി ഉയര്‍ത്തി ഇതാണ് കുടിക്കേണ്ടതെന്നും റൊണാള്‍ഡോ പറഞ്ഞു. നാല് ബില്യന്‍ യുഎസ് ഡോളറിന്റെ നഷ്ടമാണ് അന്ന് കൊക്ക കോളയ്ക്ക് ഉണ്ടായത്. കോള കുപ്പികള്‍ എടുത്ത് മാറ്റിയ വാര്‍ണറുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.